സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ; ലോറി ഉടമകളും ജീവനക്കരും പട്ടിണിയിലേക്ക് !

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയിലെ ചരക്കുനീക്കം സ്തംഭിച്ചു. ചരക്കുനീക്കമില്ലാതായതോടെ നൂറ് കണക്കിന്ന് ലോറി ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി. സമ്പൂർണ്ണ ലോക്ക് ഡൗൺപ്രഖ്യാപിച്ചതോടെ യുണ്ടായ കർശന നിയന്ത്രണവും പരിശോധനയുമാണ് ചരക്കുനീക്ക സംവിധാനങ്ങൾക്ക് തിരിച്ചടിയായത്.

അവശ്യവസ്തുക്കളുടെ സർവ്വീസിന് അനുമതിയുണ്ടെങ്കിലും മാർക്കറ്റുകളിലെ മാന്ദ്യം തിരിച്ചടിയായി. നിർമ്മാണമേഖല പൂർണ്ണമായി സ്തഭിച്ചതാണ് ലോറി മേഖലക്ക് കനത്ത പ്രഹരമേൽപ്പിച്ചത്.

ആദ്യഘട്ട ലോക്ക് ഡൗൺ കഴിഞ്ഞ് വ്യവസായ നിർമ്മാണമേഖല പച്ചപിടിക്കുമ്പോഴാണ് അപ്രതീക്ഷിതമായി രണ്ടാമത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ഇത് ചരക്കുനീക്കത്തിന് ഏറെ ആശ്രയിക്കുന്ന ലോറി മേഖലെയാണ് പ്രതിസന്ധിയിലാക്കിയത്.

ലോറികൾ ദിവസളോളം നിർത്തിയിടേണ്ടി വരുന്നതോടെ ഡ്രൈവർമാരും ക്ലീനർമാരുമുൾപ്പടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമാവും. ചരക്കുനീക്കം സ്തഭിക്കുന്നത് കയറ്റിറക്ക് തൊഴിൽ മേഖലയേയും സാരമായി ബാധിക്കും. അവശ്യവസ്തുക്കൾ യഥാസമയം എത്താതെ വരുന്നതോടെ വിലക്കയറ്റം രൂക്ഷമാവാനും ഇടയുണ്ട്.

palakkad news
Advertisment