/sathyam/media/post_attachments/hxdwj3UrAdNSHhEqbdv7.jpg)
കോട്ടയം: ലോക്ക്ഡൗൺ മൂലം പട്ടിണിയിലായ ലോട്ടറി തൊഴിലാളികൾക്ക് പ്രഖ്യാപിച്ച 1000 രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ കമ്മിറ്റി കോട്ടയം ജില്ലാ ലോട്ടറി ഓഫീസിന് മുൻപിൽ നടത്തിയ പട്ടിണി സമരം സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി പി വി പ്രസാദ്, ജില്ലാ പ്രസിഡന്റ് കെ ആർ സജീവൻ, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.