കോവിഡ് പ്രതിസന്ധി: ലോട്ടറി തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം - വി ടി വിനീത്

New Update

publive-image

ലോക്‌ഡൗൺ അനന്തമായി നീളുന്ന പശ്ചാത്തലത്തിൽ ലോട്ടറി തൊഴിലാളികൾക്ക്‌ പട്ടിണി മൂലം ജീവനൊടുക്കേണ്ട സാഹചര്യമാണ് നിലവിൽ സംസ്ഥാനത്തുള്ളതെന്നും അവർക്ക്‌ സംരക്ഷണം നൽകാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപെട്ടുകൊണ്ട് ലോട്ടറി തൊഴിലാളി സംരക്ഷണസമിതി സംസ്ഥാന കൺവീനർ വി ടി വിനീത് ധനമന്ത്രിക്ക്‌ നിവേദനം സമർപ്പിച്ചു.

Advertisment

ലോട്ടറി തൊഴിലാളികൾ കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോവുന്നത്. ലോട്ടറി തൊഴിലാളികൾക്ക് വേണ്ടി കോവിഡ് പ്രതിസന്ധി നേരിടാൻ സർക്കാർ അദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 1000രൂപ പോലും ഇനിയും പലരിലേക്കും എത്തിയിട്ടില്ലയെന്നും അത് 5000രൂപയാക്കി ഉയർത്താനുള്ള നടപടിയുണ്ടാവണമെന്നുംവി ടി വിനീത് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു

സംസ്ഥാനത്തിനു 30കോടിയിലധികം വരുമാനം നേടിത്തരാൻ ജോലിചെയ്യുന്ന ഭിന്നശേഷിക്കാർ ഉൾപ്പടെയുള്ള രണ്ടു ലക്ഷത്തിൽപരം വരുന്ന ലോട്ടറി തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്.

അവരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ലോകഡൗണിന് ശേഷം ലോട്ടറിയുടെ മുഖവില 40ൽ നിന്ന് 20ആക്കി ക്രമീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ലോട്ടറി തൊഴിലാളികളെ കോവിഡ് വാക്സിൻ മുൻഗണന വിഭാഗത്തിൽ ഉൾപെടുത്തി സംരക്ഷിക്കണമെന്നും നിവേദനത്തിൽ പറയുന്നു

special news
Advertisment