New Update
Advertisment
പാലക്കാട്:പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന സർക്കാർ നയOതിരുത്തുക, ചൂതാട്ട എഴുത്തു ലോട്ടറി നിരോധിക്കുക, ജി.എസ്.ടി സമ്മാനതുകയിൽ നിന്നും ഈടാക്കുക, മുൻഗണനാക്രമത്തിൽ വാക്സിൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ലോട്ടറി തൊഴിലാളികൾ (സിഐടിയു) പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ നിൽപു സമരം നടത്തി.
എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ലീലാധരൻ അദ്ധ്യക്ഷനായി. മൊയ്തീൻ, ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.