/sathyam/media/post_attachments/JlSZCoHiHYtxSgzrM4Rx.jpg)
ജനുവരിയുടെ കുളിരിൽ
വെയിൽ വിരിച്ച വലയിൽ
ഞാൻ പറയും
ഈ തണലെനിക്കു വേണ്ട!!
തണലായ് .... . കുളിരായ് ...
പടരുന്ന ഉങ്ങിനോടാണ്
,
അതെ ;
നിന്നോട് തന്നെയാണ്
നിന്നോട് മാത്രമാണ്
പ്രണയം
ഈ തണലെനിക്കു വേണ്ട
വരുംവരായ്കകളില്ലാത്ത
വീൺ വാക്കുകൾ
വിടുവായത്തം
അതു തന്നെ
ഇനി വരാനുള്ളത് വേനൽ
വേരുകൾ വെള്ളം തേടിപ്പോകുന്ന
പകലുകൾ
ഉരുകിയൊലിക്കുന്ന
രാത്രികൾ
വിയർത്തു തീരുന്ന
വരണ്ട വേനൽ
വരാനിരിക്കുന്ന
ആ ഉഷ്ണകാലത്ത്
സൂര്യൻ തിളച്ചു മറിയുമ്പോൾ
ജലനിരപ്പ് താഴ്ന്ന് പോകുമ്പോൾ
അന്ന്;
ആഴത്തിലെവിടെയോ
ചൂഴ്ന്നിറങ്ങിയ വേരിൻ്റെ
അഗാധഗർത്ഥത്തിലൊരു തുള്ളി
വെള്ളത്തിനാൽ നീ
പൂത്തു തളിർത്തു
തണലേകി നിൽക്കവെ
ഞാൻ;
നിന്നിലേക്കോടിയെത്തും
ഞാൻ തേടിയെത്തും
കുളിർ തേടിയെത്തും
നിന്നോട് ചേർന്ന് നിൽക്കും
നിൻ്റെ കുളിരി നെ കുറിച്ച്
തണലിനെ കുറിച്ച്
വാചാലനാകും..
....
വെയിൽ വിരിച്ച വലയിൽ
പെടാതെ
ഉങ്ങേ ....
നിന്നോടുള്ള പ്രണയം
ഞാൻ തുറന്ന് പറയും
/sathyam/media/post_attachments/5hpGMj8UW9G5FNNkO840.jpg)
പ്രമോദ് പള്ളിപ്പുറം,പട്ടാമ്പി