Advertisment

'നിര്‍മാതാവിനോട് ഞാന്‍ പറഞ്ഞു: കാര്‍ വേണ്ട, അതിന്റെ പണം മതിയെന്ന്; കാരണം തുറന്നുപറഞ്ഞ് സംവിധായകന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമകള്‍ വിജയം നേടിയാല്‍ നിര്‍മ്മാതാക്കള്‍ ആഢംബര വാഹനങ്ങള്‍ സംവിധായകന് സമ്മാനമായി നല്‍കുന്ന രീതിയുണ്ട്. ലവ് ടുഡേ സിനിമയുടെ സംവിധായകനായ പ്രദീപ് രംഗനാഥനും ആദ്യ സിനിമയുടെ വിജയത്തിനു ശേഷം നിര്‍മാതാവൊരു കാര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ അത് സ്വീകരിക്കാന്‍ പ്രദീപ് തയാറായില്ല. കാറിന് പകരം പണം തന്നാല്‍ മതിയെന്നായിരുന്നു നിര്‍മാതാവിനോട് പ്രദീപ് പറഞ്ഞത്.

പണത്തോടുള്ള ആര്‍ത്തി കാരണമായിരുന്നില്ല അത് അന്ന് ആ കാറില്‍ പെട്രോള്‍ അടിക്കാന്‍ പോലും കയ്യില്‍ പണമില്ലാത്തത് കാരണമാണ് അങ്ങനെ ചെയ്തത്. സിനിമ ചെയ്യുന്നത് ആത്മസംതൃപ്തിക്ക് വേണ്ടിയാണെന്നും പണം മാത്രം ലക്ഷ്യം വച്ചല്ലന്നും പ്രദീപ് ഒരഭിമുഖത്തില്‍ പറഞ്ഞു.

”കോമാളി റിലീസ് ചെയ്തതിനു ശേഷം എനിക്ക് ഒരു കാര്‍ സമ്മാനമായി ലഭിച്ചെങ്കിലും ഞാന്‍ അത് തിരികെ നല്‍കി. അന്ന് അതില്‍ പെട്രോള്‍ അടിക്കാനുള്ള പണം പോലും കയ്യിലില്ലായിരുന്നു. അതുകൊണ്ട് കാറിനു പകരം അതിന് തുല്യമായ തുക എനിക്ക് നല്‍കാന്‍ ഞാന്‍ അവരോട് അഭ്യര്‍ഥിച്ചു.

അടുത്ത മൂന്ന് വര്‍ഷം അതിജീവിക്കാനും എന്റെ അത്യാവശങ്ങള്‍ നിറവേറ്റാനും ഞാന്‍ ആ പണം ഉപയോഗിച്ചു. എന്റെ പാഷന്‍ പിന്തുടരാനാണ് ഞാന്‍ ആഗ്രഹിച്ചത്. പണമാണ് എനിക്ക് മുഖ്യമെങ്കില്‍ എന്റെ അടുത്ത സിനിമ ഉടന്‍തന്നെ തുടങ്ങിയേനെ. പക്ഷേ സിനിമയില്‍ നിന്ന് എനിക്ക് വേണ്ടത് സര്‍ഗ്ഗാത്മക സംതൃപ്തിയാണ്. കാശിനു ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ പോലും അവസരം ഉണ്ടായിട്ടും ഞാന്‍ സിനിമ ചെയ്യാത്തതെന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല. ‘-പ്രദീപ് രംഗനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment