New Update
Advertisment
ചെറുതോണി: അടിമാലി മാങ്കടവിൽനിന്നു കാണാതായ കമിതാക്കളുടെ മൃതദേഹം പാൽക്കുളം മേട്ടിൽ കണ്ടെത്തി. മരക്കൊമ്പിൽ പെൺകുട്ടിയുടെ ചുരിദാർ ഷാളിൽ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. അഞ്ച് ദിവസം മുൻപാണ് ഇവരെ കാണാതായത്.
വിവേക്, ശിവഗംഗ എന്നിവരാണ് മരിച്ചത്. കാണാതായതിന്റെ തൊട്ടടുത്ത ദിവസം വിവേകിന്റെ ബൈക്ക് ചെറുതോണിക്ക് സമീപം വിനോദസഞ്ചാര മേഖലയായ പാല്‍ക്കുളമേട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ അവിടുത്തെ വനമേഖല കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു.
ഇന്ന് വനമേഖലയില്‍ ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ബൈക്കിരിക്കുന്ന സ്ഥലത്തുനിന്നു മുക്കാൽ കിലോമീറ്റർ ഉള്ളിലേക്കു മാറിയാണു മൃതദേഹം കാണപ്പെട്ടത്.