കുവൈറ്റില്‍ 'വ്യാജ' മാസ്‌കുകളുടെ വില്‍പന വ്യാപമാകുന്നതായി പരാതി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനോടൊപ്പം വ്യാജ മാസ്‌കുകളുടെ വില്‍പനയും വ്യാപമാകുന്നതായി പരാതി. മുഖത്ത് ഒരു ആവരണം എന്ന നിലയില്‍ മാത്രം ഉപയോഗിക്കാനാകുന്ന ഇത്തരം മാസ്‌കുകള്‍ കൊണ്ട് രോഗപ്രതിരോധം സാധ്യമാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

മാത്രമല്ല, ഇത്തരം മാസ്‌കുകള്‍ ഉപയോഗിച്ച നിരവധി പേരില്‍ അലര്‍ജിയുണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. വ്യാജമാസ്‌കുകളുടെ വില്പന തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യമന്ത്രാലയം തീരുമാനിച്ചതായാണ് വിവരം.

Advertisment