New Update
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'ലൂസിഫര്‍' ഹിന്ദിയില്‍ വെബ് സീരീസായി വരുന്നു. എട്ട് എപ്പിസോഡുള്ള മിനി സീരീസായിട്ടാണ് ലൂസിഫര്‍ ഹിന്ദിയില്‍ എത്തുന്നത്. പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്ന കാര്യം പൃഥ്വിരാജ് തന്നെയാണ് വെളിപ്പെടുത്തിയത്.
Advertisment
ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ലൂസിഫര്‍ ഹിന്ദി സീരീസിനെക്കുറിച്ച് വെളിപ്പെടുത്തിയത്.ഹൈദരാബാദില്‍ രണ്ടാമത്തെ സംവിധാന സംരംഭം ബ്രോ ഡാഡിയുടെ ഷൂട്ടിംഗിലാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനൊപ്പം പൃഥ്വിയും നായകനായ ചിത്രത്തില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, ലാലു അലക്‌സ് എന്നിവര്‍ അഭിനേതാക്കളാണ്. ആശിര്‍വാദ് സിനിമാസാണ് ബ്രോ ഡാഡി നിര്‍മ്മിക്കുന്നത്.