കൊല്ലം സ്വദേശി ലൂക്ക് ജോർജിന്റെ മൃതദേഹം ജിദ്ദയിൽ സംസ്‌കരിച്ചു

New Update

publive-image

Advertisment

ജിദ്ദ: കോവിഡ് ബാധിച്ചു മരണപ്പെട്ട കൊല്ലം ഓടനാവട്ടം പുത്തൻവിള വീട്ടിൽ ലൂക്ക് ജോർജിന്റെ (52) മൃതദേഹം അൽ ഖുംറയിലെ ശ്മശാനത്തിൽ മറവു ചെയ്തു. ഇരുപതു വർഷത്തോളമായി ജിദ്ദയിൽ ഫഖീ പൗൾട്രി ഫാം കമ്പനിയിൽ ഡ്രൈവറയി ജോലി ചെയ്തു വരികയായിരുന്ന ലൂക്ക് ജോർജ് ജൂൺ 23 നാണു കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയവേ മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

കൊല്ലം കാരംകോട് പുത്തൻവിള വീട്ടിൽ പരേതരായ ജോർജ് ലൂക്കിന്റെയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ: ബിജി ലൂക്ക്. മകൻ: ലിബിൻ (ഒമ്പതാം ക്ലാസ് വിദ്യാർത്ഥി). മരണവിവരമറിഞ്ഞു ദമ്മാമിൽ ജോലി ചെയ്യുന്ന സഹോദരൻ മാത്യു ജോർജ് ജിദ്ദയിലെത്തിയിരുന്നു. മറ്റു സഹോദരങ്ങൾ: റോയ് ജോർജ്, ലയ ജോർജ്.

മരണാനന്തര നടപടി ക്രമങ്ങൾക്കായി ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വളണ്ടിയർമാരായ ഹസൈനാർ മാരായമംഗലം, മസ്ഊദ് ബാലരാമപുരം, ജിദ്ദ നവോദയ വളണ്ടിയർ ബഷീർ എന്നിവരും മാത്യു ജോർജിനൊപ്പമുണ്ടായിരുന്നു.

Advertisment