Advertisment

ലുലു ഖദീജയെ മുസ്ലിം സെർവീസ് സൊസൈറ്റി തൃശ്ശൂർ ജില്ലാ കമ്മിറ്റി ആദരിച്ചു.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍‍ :  ഈയിടെ ബാങ്കോക്കിൽ വെച്ച് നടന്ന World Homeopathy Conference ൽ കുട്ടികളിൽ കണ്ടുവരുന്ന NOCTURNAL ENURESIS എന്ന രോഗാവസ്ഥയെക്കുറിച്ച് ഇന്ത്യയെ പ്രതിനിധീ കരിച്ച് പ്രബന്ധം അവതരിപ്പിച്ച ശ്രീമതി ലുലു ഖദീജയെ മുസ്ലിം സെർവീസ് സൊസൈറ്റി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

Advertisment

publive-image

ചാവക്കാട് എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എഞ്ചിനീയർ നിസാമുദ്ദീൻ എം.എസ്.എസിന്റെ ഉപഹാരം സമർപ്പിച്ചു സാധാ രണഗതിയിൽ അഞ്ചു വയസ്സാവുന്നതോടെ കുട്ടികളിൽ ഈ അവസ്ഥക്കു മാറ്റം വരാം, പക്ഷേ 8 വയസ്സായിട്ടും ഇത് തുടർന്നാൽ ചികിത്സ ആവശ്യമാണെന്നും അല്ലാത്തപക്ഷം വൈകാരികമായും ശാരീരികമായും വലിയ പ്രശ്നങ്ങൾക്ക് ഇത് വഴിവെക്കുമെന്ന് ഡോക്ടർ ലുലുഖദീജ ഉദ്ബോധിപ്പിച്ചു.

"റൺ ഗുരുവായൂർ റൺ" ശീർഷകത്തിൽ ഗുരുവായൂർ നഗരസഭ ലോക പ്രമേഹ ദിനത്തിൽ സംഘടിപ്പിച്ച മാരത്തണിൽ ചെറുപ്പക്കാരോടൊപ്പം മത്സരിച്ച് 25 മിനുട്ട് കൊണ്ട് ആറ് കിലോമീറ്റർ താണ്ടി ആദ്യ പത്തിൽ ഇടം പിടിച്ച 50 വയസ്സുള്ള സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കുംപുറത്തെ ജില്ലാ നിർവ്വാഹക സമതിയംഗം എം.പി.ബഷീർ മൊമെന്റോ നൽകി ആദരിച്ചു.

publive-image

കാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന ഊർജവും സദ്ചിന്തകളും കൃത്യമായ വ്യായാമവുമാണ് ചെറുപ്പക്കാരെ പ്പോലും പിന്നിലാക്കി മത്സരം ജയിക്കാൻ തന്നെ പ്രാപ്തനാക്കിയതെന്ന് നൗഷാദ് മറുപടി പ്രസംഗത്തിൽ മനസുതുറന്നു.ജില്ലാ സെക്രട്ടറി എ.കെ.അബ്ദുൽ റഹ്മാൻ, അഡ്വ: കെ.എസ്.എ. ബഷീർ, ഹാരിസ് കെ.മുഹമ്മദ്, ബദറുദ്ദീൻ ഗുരുവായൂർ, അശ്റഫ് ബ്ലാങ്ങാട് തുടങ്ങിയവർ സംസാരിച്ചു.

Advertisment