Advertisment

"ലുലു" ഇരുന്നൂറാം ഹൈപ്പര്‍മാര്‍ക്കറ്റ് ദുബൈയിലെ ബുർജ് ഖലീഫയിൽ തുറന്നു; ദശലക്ഷങ്ങൾ സാക്ഷ്യം വഹിച്ച ഉദ്ഘാടനം; യുഎ ഇ ഭരണാധികാരികള്‍ക്കും ഗുണകാംക്ഷികൾക്കും നന്ദി രേഖപ്പെടുത്തി മേധാവി എം എ യൂസഫലി.

New Update

ജിദ്ദ: വിശ്വപ്രശസ്ത റീറ്റെയ്ൽ ബ്രാൻഡ് "ലുലു" ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലും പ്രവർത്തനം തുടങ്ങി. തങ്ങളുടെ ഇരുനൂറാമത് ശാഖയായാണ് ലുലു ഗ്രൂപ്പ് ദുബൈയിലെ ബുർജ് ഖലീഫ ടവറിൽ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നത്. ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ക്കായി ചമഞ്ഞൊരുങ്ങി തുടിക്കുകയാണ് ബുർജ് ഖലീഫ. അതോടൊപ്പം, വിവിധ കളറുകളില്‍ ലുലു ലോഗോ ബുര്‍ജ് ഖലീഫയില്‍ പ്രതിഫലിച്ചതിലെ ആനന്ദ നിർവൃതിയിലാണ് തൃശൂർ നാട്ടിക സ്വദേശി എം എ യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ്.

Advertisment

publive-image

ലുലുവിന്റെ അഭിമാന നിമിഷങ്ങളാണ് ബുർജ് ഖലീഫയിൽ നിറങ്ങളായ് പ്രതിഫലിച്ചതെന്ന് ലുലു മാനേജ്‍മെന്റ് വർണിച്ചു. “റീട്ടെയില്‍ രംഗത്ത് ലോകമെമ്പാടും വേര് സ്ഥാപിക്കാനും അഭിവൃദ്ധി പടർത്താനും ഞങ്ങളെ അനുവദിച്ചതിന് ഈ മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളോടും ഈ നാഴികക്കല്ലിലെത്താൻ ഞങ്ങളെ സഹായിച്ച ഞങ്ങളുടെ ഓരോ പങ്കാളികളോടും ഉള്ള ആത്മാർ ത്ഥമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തുന്നു" - ചെയർമാൻ എം‌ എ യൂസഫലി പറഞ്ഞു.

90കളിൽ യുഎഇയിൽ ആദ്യത്തെ സ്റ്റോർ ആരംഭിച്ച ലുലു ഇപ്പോള്‍ തുറന്നത് 200 മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ആണ്. . ജിസിസി, ഈജിപ്ത്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിലായി റീട്ടെയിൽ രംഗത്ത് ലുലു വേര് പടര്‍ത്തിയിരിക്കുന്നു. ലോകമെങ്ങും വേരുപ ടര്‍ത്തി വ്യാപിച്ചുകിടക്കുന്ന യുഎഇ ആസ്ഥാനമായുള്ള ലുലു ആഗോളതലത്തിൽ മുന്നേറു ന്നതിന്റെ തിളക്കമാർന്ന ഉദാഹരണമാണിത്. റീട്ടെയിൽ ബിസിനസിനുപുറമെ യുഎസ്, യുകെ, സ്പെയിൻ, ആഫ്രിക്ക, ഇന്ത്യ, ഫാർ ഈസ്റ്റ്, ചൈന എന്നിവിടങ്ങളിലായി ഭക്ഷ്യ ഉൽപാദന രംഗത്ത് 57,000 ത്തിലധികം സ്റ്റാഫുകൾ ലുലുവിന്റെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്.

publive-image

നിലവിലെ വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ പോലും ചെയർമാൻ യൂസഫലി എം‌ എയുടെ നേതൃത്വത്തിൽ വിപുലീകരണത്തിന്റെ കാര്യത്തില്‍ വളരെ ഭാവനാത്മകമായ രീതിയിലാണ് ലുലു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 15 ലധികം സ്റ്റോറുകകളാണ് ലുലു ആരംഭിച്ചത്. ''ബുർജ് ഖലീഫയിൽ ലുലു ബ്രാൻഡ് പ്രദർശിപ്പിക്കുന്നത് ഞങ്ങള്‍ക്ക് എല്ലാവര്ക്കും അഭിമാന നിമിഷമാണ്.

ഞങ്ങളുടെ സുസ്ഥിരമായ വളര്‍ച്ചയ്ക്കും വികസനത്തിന്റെ പാതയില്‍ പുതിയ ഉയരങ്ങൾ തേടാനും ലോകോത്തര ഷോപ്പിംഗ് അനുഭവവമായി മാറി പുതിയ വിപണികളിലേക്കും ധാരാളം ആളുകളിലേക്ക് എത്താനും ഞങ്ങളെ പ്രാപ്തമാക്കുന്നു- ”ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു, ലോകമാകെ ലക്ഷക്കണക്കിന് പേര്‍ ലുലുവിന്റെ ആഘോഷങ്ങള്‍ക്ക് സാക്ഷിയാകുകയും അഭിനന്ദന സന്ദേശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.

Advertisment