ഉപഭോക്താക്കള്‍ക്ക് സവിശേഷ അനുഭവങ്ങളും, വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും ! സാല്‍മിയയിലും പ്രവര്‍ത്തനമാരംഭിച്ച് ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, February 24, 2021

കുവൈറ്റ്: സാല്‍മിയയുടെ ഹൃദയഭാഗത്തുള്ള ടെറസ് മാളില്‍ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ആരംഭിച്ച് പ്രവര്‍ത്തനം ശക്തമാക്കി ലുലു. ഇതോടെ രാജ്യത്തെ റീട്ടെയില്‍ മേഖലയില്‍ ലുലു സാന്നിധ്യം കൂടുതല്‍ ശക്തമാക്കി. ആഗോളതലത്തിലെ 202-ാമത്തെയും കുവൈറ്റ് മേഖലയിലെ 11-ാമത്തെയും സ്‌റ്റോറാണിത്.

സലേം അല്‍ മുബാറക് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് സ്റ്റോര്‍ കുവൈറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് അല്‍ യൂസഫ് അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു.

വെര്‍ച്വല്‍ മാര്‍ഗത്തില്‍ ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം.എ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സെയ്ഫി രൂപാവാല എന്നിവര്‍ പങ്കെടുത്തു.

കുവൈറ്റ് & ഇറാഖ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, കുവൈറ്റ് റീജിയണല്‍ ഡയറക്ടര്‍ ശ്രീജിത്ത്, കുവൈറ്റ് റീജിയണല്‍ മാനേജര്‍ അബ്ദുല്‍ ഖാദര്‍ ഷെയ്ഖ് എന്നിവരും പരിപാടിയുടെ ഭാഗമായി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി വേഗത്തിലും കാര്യക്ഷമവുമായും ഷോപ്പിംഗ് അനുഭവങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് 2226 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ സ്റ്റോറിലൂടെ ലക്ഷ്യമിടുന്നത്.

പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യ-മാംസങ്ങള്‍, പലച്ചരക്ക്, പാല്‍, ബേക്കറി ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്കായി പ്രത്യേക വിഭാഗങ്ങള്‍ ഇവിടെയുണ്ട്. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

പ്രാദേശിക ഉത്പന്നങ്ങള്‍, ഇറക്കുമതി ചെയ്തവ തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ, ആരോഗ്യകരമായ വിവിധ ഭക്ഷണ വിഭവങ്ങള്‍, കടല്‍ വിഭവങ്ങള്‍ തുടങ്ങിയവയും ഇവിടെ ലഭിക്കും.

പെട്ടെന്ന് എത്താനുള്ള സൗകര്യം, ആധുനിക അന്തരീക്ഷം, വിശാലമായ ഇടനാഴികള്‍ തുടങ്ങിയവയും ഉപഭോക്താക്കള്‍ക്ക് സവിശേഷമായ അനുഭവം പകരുന്നു.

×