Advertisment

ലുലു- തായ്‌ലാന്റ് ഹലാൽ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി.

author-image
admin
New Update

റിയാദ് : സൗദി അറേബ്യയിലെ  റോയൽ തായ് എംബസിയുമായും ടീം തായ്‌ലൻഡുമായും സഹകരിച്ച് പ്രമുഖ റീട്ടെയിലർ  സ്ഥാപനമായ ലുലു സൗദി അറേബ്യ " ലുലു തായ്‌ലൻഡ് ഹലാൽ ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു.

Advertisment

publive-image

റോയല്‍ തായ്‌ എംബസി റിയാദ്  ചാര്‍ജ് ഓഫ് അഫയെഴ്സ് (ഹെഡ് ഓഫ് മിഷന്‍ )  സതാന  കശേ0മസന്ത ന ആയുദ്യ ഫെസ്റ്റിവെല്‍  ഉത്ഘാടനം ചെയ്തു. റിയാദ് അവന്യൂ മാളിലെ മുറബ്ബ  ലുലു ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍   ലുലു ഹൈപ്പർമാർക്കറ്റ് സൗദി  അറേബ്യയിലെ  ഡയറക്ടർ ഷെഹിം മുഹമ്മദ്. സന്നിഹിതനായിരുന്നു.

തായ്‌ലൻഡിന്റെ സമ്പന്നമായ സംസ്കാരവും ഭക്ഷ്യപൈതൃകവും പ്രദർശിപ്പിക്കുന്നതിന് ലുലുവിന്‍റെ  അത്ഭുതകരമായ ഒരു സംരംഭമാണീ ഫെസ്റ്റിവെല്‍ എന്ന് സതാന കശേംസന്ത ന ആയുദ്യ ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

publive-image

രുചികരമായ തായ് സുഗന്ധങ്ങൾ അനുഭവച്ചറിയാനും   സൗദി അറേബ്യയിലെ താമസക്കാരെയും പൗരന്മാരെയും സ്വാഗതം ചെയ്യുന്നതായും. ഈ മേളയിലൂടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌  ഞങ്ങളുടെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുക മാത്രമല്ല, ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയും കൂടുതൽ തൊഴിലവസരങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട് ഈ അവസരത്തില്‍ ഞങ്ങളുടെ നന്ദിയും കടപ്പാടും ലുലുവിനെ അറിയിക്കയെന്നെന്നും അദ്ദേഹം പറഞ്ഞു.

വിശാലമായ തായ് ഉൽ‌പ്പന്നങ്ങൾ‌ അവതരിപ്പിക്കുന്നതിനും ഭക്ഷണം, സംസ്കാരം, ടൂറിസം എന്നിവയിലൂടെ തായ്‌ലൻഡും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പി ക്കുകയുമാണ് മേളയുടെ ലക്ഷ്യമെന്ന് തായ്‌ ഫെസ്റ്റിവല്‍ ഉത്ഘാടന ചടങ്ങില്‍  ഷഹീം മുഹമ്മദ്‌  പറഞ്ഞു.

publive-image

തായ് ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് സൗദിയിലെ എല്ലാ ലുലു സ്റ്റോറുകളിലും തായ്‌ലൻഡിൽ നിന്നുള്ള 1,200 ലധികം ഉൽപ്പന്നങ്ങളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇൻ-സ്റ്റോർ പ്രമോഷനും ഓൺലൈൻ ഓഫറുകളും മാണ് ലുലു ആരംഭിച്ചിട്ടുള്ളത്.. റിയാദ് അവന്യൂ മാളിൽ ഫെസ്റ്റിവല്‍ അനുബന്ധിച്ച് പാചക കൂട്ടുകളുടെ പ്രകടനങ്ങള്‍ , ഭക്ഷണം, പഴം സാമ്പിൾ ബൂത്തുകൾ, ടൂറിസം എക്സിബിഷൻ തുടങ്ങിയവയിലൂടെ സന്ദർശകർക്ക് ആധികാരിക തായ് ഭക്ഷണ അനുഭവം ആസ്വദിക്കാനാകും. ജനുവരി 19 വരെയാണ് ഫെസ്റ്റിവല്‍ നടക്കുകയെന്നും ഷെഹിം മുഹമ്മദ് പറഞ്ഞു

പാരമ്പര്യം, ഭക്ഷണവുമായി ബന്ധപെട്ട്  തായ്‌ലൻഡിന്റെ സൗന്ദര്യവും വൈവിധ്യവും പ്രദർശിപ്പിക്കാനും പരിചയപെടുത്താന്‍ കഴിഞ്ഞതിലും  ഞങ്ങൾ എല്ലായ്പ്പോഴും അഭിമാനിക്കുന്നു, എല്ലാ  വിഭാഗം കമ്മ്യൂണിറ്റികളെയും ബന്ധിപ്പിച്ച് അതാത് രാജ്യങ്ങളുടെ ഭക്ഷ്യ സംസ്കാരം പരിചയപെടുത്തുകയും അതുവഴി പുതിയൊരു ഭക്ഷ്യ സംസ്കാരം വളര്‍ത്തിയെടുക്കുകയെന്നതാണ് ഫെസ്റ്റിവെലുകള്‍കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടര്‍ പറഞ്ഞു.

publive-image

ലോകത്തെ മികച്ച കാർഷിക, ഭക്ഷ്യ കയറ്റുമതിയില്‍ മുന്നിട്ടു നില്‍ക്കുകയും പ്രമുഖ ഹലാൽ ഭക്ഷ്യ ഉൽ‌പാദകരിലൊരാളായും, ഉൽ‌പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉയർന്ന നിലവാരമുള്ള കാർ‌ഷിക, ഭക്ഷ്യ ഉൽ‌പ്പന്നങ്ങൾ‌ പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യയും   ഉപയോഗിക്കുന്ന  തായ്‌ലൻഡ്  ഭക്ഷ്യ സുരക്ഷയ്ക്കും മുൻ‌ഗണന നൽകുന്ന രാജ്യമാണ്  ആഗോള ഉൽ‌പാദന വിതരണ ശൃംഖലയിലെ “ലോകത്തിന്റെ അടുക്കള” എന്ന നിലയിൽ തായ്‌ലാൻഡിന്റെ ശേഷി ഊട്ടിയുറപ്പിക്കുന്ന മുഴുവൻ വിഭവങ്ങളും മേളയില്‍ ലഭ്യമാകും.

 

Advertisment