ലുലു വേള്‍ഡ് ഫുഡ് 2021' മേളക്ക് വര്‍ണ്ണാഭമായ തുടക്കം, ലോകമെങ്ങുമുള്ള ഭക്ഷണവിഭവങ്ങളുടെ കലവറ കാണാനും വാങ്ങാനും അവസരം.

author-image
admin
New Update

റിയാദ്: മിഡില്‍ ഈസ്റ്റിലെ മുന്‍നിര റീട്ടെയില്‍ വ്യാപാരശൃംഖലയായ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ലോകമെങ്ങുമുള്ള ഭക്ഷ്യവിഭവങ്ങളുടെയും രുചികൂട്ടുകളുടെയും മഹാമേളയായ  'ലുലു വേള്‍ഡ് ഫുഡ് 2021' തുടക്കമായി രണ്ടുനാള്‍ പിന്നിടുമ്പോള്‍ ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി മുന്നേറുക യാണ്.

Advertisment

publive-image

ജൂലൈ ആറിന് സമാപിക്കുന്ന മേളയില്‍ ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങളിലെ തനത് രുചികള്‍ ഭക്ഷണപ്രേമികള്‍ക്ക് ആസ്വദിക്കാനവസരമുണ്ട്. ഈദിവസങ്ങളില്‍ സൗദിയിലെ എല്ലാ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ആകര്‍ഷകമായ വിലക്കിഴിവുകള്‍ക്കൊപ്പം അഞ്ച് ലക്ഷം റിയാല്‍ വിലമതി ക്കുന്ന സമ്മാനങ്ങളും നേടാം.

മൂന്ന് നിസാന്‍ എക്സ്ട്രൈല്‍ കാറുകള്‍, ഒരു ലക്ഷം റിയാല്‍ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍, ആയിരം സൗജന്യ ട്രോളി നിറയെ സാധനങ്ങള്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

publive-image

കഴിഞ്ഞ 11 വര്‍ഷമായി ലുലു വേള്‍ഡ് ഫുഡ് സംഘടിപ്പിക്കുന്നുണ്ടെങ്കിലും, ഇത്തവണത്തേത് ഏറ്റ വും വലിയ ആഘോഷമാണെന്ന് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. വിവിധ എംബസികളുടെയും വ്യാപാര സംഘടനകളുടെയും സഹകരണവും മേളക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മേളയില്‍ വിവിധ രാജ്യങ്ങളിലെ ഫുഡ്‌ സംസ്കാരങ്ങളുടെ വിഭവങ്ങളൊരുക്കും. ബേക്കറി വിഭവ ങ്ങളും അവക്കാവിശ്യമായ ഉല്‍പ്പന്നങ്ങളുമായി ബേക്കത്തോണ്‍, ആകര്‍ഷകമായ വീട്ടുപകരണ ങ്ങളുടെ ശേഖരവുമായി പോട്സ് ആന്റ് പാന്‍സ്, ടീ ഹൗസ്, വിവിധ രാജ്യങ്ങളി ലെ മാംസങ്ങള്‍ ഒരു കുടക്കീഴിലൊരുക്കി ലെറ്റ്സ് മീറ്റ് അപ്പ്, ചപ്പാത്തി ആന്റ് ചായ്,

സൗദി ഫ്രൂട്ട്സ് ഫെസ്റ്റ്, ബിരി യാണി ഫെസ്റ്റ്, അറേബ്യന്‍ വിഭവങ്ങളുമായി അറേബ്യന്‍ നൈറ്റ്സ്, എക്സ്പ്ലോറിങ് യൂറോപ്, ഫ്ളേവേഴ്സ് ഓഫ് ഏഷ്യ, തനി നാടന്‍ തട്ടുകട, ദേസി ധാബ, ഫുഡ് ഓണ്‍ റോഡ് തുടങ്ങി വിവിധ ങ്ങളായ ഭക്ഷണ സാധനങ്ങള്‍ ഒരുക്കി എല്ലാ രാജ്യക്കാരേയും ആകര്‍ഷിക്കു കയാണ് മേളയുടെ ആകര്‍ഷണവും ലക്ഷ്യവും . സൂപ്പര്‍ ഷെഫ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണ്‍ ലൈന്‍ പാചക മത്സരത്തില്‍ വീട്ടമ്മാര്‍ക്കൊപ്പം പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരവുവും സൗകര്യവും മാളില്‍ ഒരുക്കിയിട്ടുണ്ട്.

Advertisment