Advertisment

ഗോപിയണ്ണനെ പറ്റി മനപ്പൂർവ്വം പറയാത്തതാണ്...തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ....നടു ഉളുക്കിയെന്നാണ് നാട്ട് വർത്തമാനം..ക്ഷിണം കാണും..അതാ ...സുരേഷ് ഗോപിക്കെതിരെ എം എ നിഷാദ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

തിരുവനന്തപുരം:  കേരളം വലിയ മഴക്കെടുതിയില്‍ മുങ്ങിയപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി എത്തിയില്ലെന്ന വിമര്‍ശനവുമായി സംവിധായകന്‍ എം എ നിഷാദ്. തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ പുകഴ്ത്തുന്ന കുറിപ്പില്‍ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നിഷാദ് ഉന്നയിക്കുന്നത്.

Advertisment

publive-image

''തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാണ്. നടു ഉളുക്കിയെന്നാണ് നാട്ടുവർത്തമാനം. രക്ഷാ പ്രവർത്തനത്തിനിടയ്ക്ക് ജീവൻ ഹോമിച്ച ലിനുവിന്‍റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു എന്നും നിഷാദ് കുറിച്ചു.

എം എ നിഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Just Remember That !!!!

പഴയ ഹിറ്റായ ഒരു സിനിമാ ഡൈലോഗാണ്...

ഇതിവിടെ പറയാൻ കാരണമെന്താണെന്ന് ചോദിച്ചാൽ,ഈ ചിത്രം തന്നെ ഉത്തരം നൽകും...Comparison അല്ല കേട്ടോ..

ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്,ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്...വാക്കിലല്ല,പ്രവർത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയർ..ഇപ്പോൾ ഇതെഴുതുമ്പോൾ,അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി നാൽപ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു...അടുത്ത ലോഡിനായി നമ്മടെ പൈലുകൾ റെഡിയാണണ്ണാ...ചിലരുടെ ഭാഷയിൽ ദേ പോയീ..ദാ വന്നൂ...

അനന്തപദ്മനാഭന്റ്റെ മണ്ണങ്ങനെയാ..ആരെയും ചതിക്കില്ല..കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ് ..അതാണ് ശീലം...എത്ര വലിയ പുലിയാണെന്കിലും,ഇവിടെ ഈ അനന്തപുരിയിൽ വരണം...ഒന്നു നിവർന്ന് നിൽക്കണമെന്കിൽ....അത് ചരിത്രം...

തെക്കൻ മാസ്സാണ്...മരണ മാസ്സ്...

NB

ഗോപിയണ്ണനെ പറ്റി മനപ്പൂർവ്വം പറയാത്തതാണ്...തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ട് വർത്തമാനം..ക്ഷിണം കാണും..അതാ ...രക്ഷാ പ്രവർത്തനത്തിനിടക്ക് ജീവൻ ഹോമിച്ച ലിനുവിന്റ്റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു...മോഹൻ ലാലും,മ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു..സഹായവും വാഗ്ദാനം ചെയ്തു...എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം...ചുമ്മാ പറഞ്ഞന്നേയുളളൂ...

Just Remember That...!!!

 

Advertisment