Advertisment

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യുവജനങ്ങളെ വഞ്ചിക്കുന്നു ഡോ.എന്‍-ജയരാജ് എംഎല്‍എ

New Update

കോട്ടയം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ യുവജനങ്ങളെ വഞ്ചിക്കുകകയാണെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ ധ്വംസിക്കുന്നതും രാഷ്ട്രത്തെ രണ്ടായി വിഭജിക്കുന്നതുമായ പൗരത്വ നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഡോ.എന്‍.ജയരാജ് എംഎല്‍എ ആവശ്യപ്പെട്ടു.

Advertisment

publive-image

പൗരത്വ നിയമഭേദഗതി, റബര്‍ വിലസ്ഥിരതാ ഫണ്ട് ഉപേക്ഷിക്കല്‍, കാരുണ്യ നിര്‍ത്തലാക്കല്‍, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ കേരളാ യൂത്ത് ഫ്രണ്ട് (എം) 14 ജില്ലകളിലും നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്തു നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സാജന്‍ തൊടുക മാര്‍ച്ച് നയിച്ചു.

യുഡിഎഫ് ഗവണ്‍മെണ്ടു നടപ്പിലാക്കിയ റബര്‍ മിനിമം വില 150 ല്‍ നിന്ന് 200 ആയി ഉയര്‍ത്തേണ്ടതിനുപകരം അതുപേക്ഷിക്കുകയാണു കേരളാ സര്‍ക്കാര്‍ ചെയ്തത്.

publive-image

ലക്ഷക്കണക്കിനു പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായിരുന്ന കാരുണ്യ പദ്ധതി നിര്‍ത്തലാക്കി അവരെയെല്ലാം ദുരിതത്തിലാക്കിയ പിണറായി സര്‍ക്കാരിന്റെ നടപടി മനുഷ്യത്വ ഹീനമാണ്. ഏഴുകോടി തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കണമെന്നു പറഞ്ഞു മോദി ഗവണ്‍മെണ്ടും 10 ലക്ഷം പേര്‍ക്കു തൊഴില്‍ നല്കുമെന്നു പറഞ്ഞ പിണറായി സര്‍ക്കാരിനും ഒരുപോലെ യുവജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്- ജയരാജ് ആരോപിച്ചു.

publive-image

അഡ്വ. ജോബ് മൈക്കിള്‍, അഡ്വ.പ്രിന്‍സ് ലൂക്കോസ്, സണ്ണി തെക്കേടം, ബിജു കുന്നേപ്പറമ്പന്‍, ജോസഫ് സൈമണ്‍, സുമേഷ് ആന്‍ഡ്രൂസ്, സാബു കുന്നേല്‍,  വിജയ് മാരേട്ട്, രണ്‍ദീപ് ജി.നായര്‍,  ഷാജി പുളിമൂടന്‍, ജോസഫ് ചാമക്കാല, ജോജി കുറത്തിയാടന്‍, ജിജോ വരിക്കമുണ്ട കെഎസ്‌സി(എം) സംസ്ഥാന പ്രസിഡണ്ട് അബേഷ് അലോഷ്യസ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ്പ്രസിഡണ്ടുമാരായ ബിജു പാതിരിമല, ജയിംസ് പെരുമാംക്കുന്നേല്‍, സന്തോഷ് കമ്പകത്ത്, ഷെയിന്‍ ജോസഫ്, അഖില്‍ ഉള്ളംപള്ളിയില്‍, ആല്‍ബിന്‍ പേണ്ടാനം, വിഴിക്കത്തോട് ജയകുമാർ, ജയ്‌സണ്‍ ഞൊങ്ങിണി, രാജേഷ് വാളിപ്ലാക്കല്‍, മനു തെക്കേല്‍, എല്‍ബി കുഞ്ചറക്കാട്ടില്‍,മനോജ്‌ മറ്റമുണ്ട, ജോണ്‍സ് മാങ്ങാപ്പള്ളി, ബിന്‍സ് വാണിയപ്പരക്കല്‍, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, രാജേഷ് പള്ളം, ഷിന്റോ ചേലത്തടം, നിധിന്‍ ഏറ്റുമാനൂര്‍, ജിജോ കുടിയിരുപ്പന്‍, അനീഷ് വാഴക്കാല, ജിജോ കാവാലം, യൂജിന്‍ കൂവെള്ളൂര്‍, ലാല്‍ജി മാടത്താനിക്കുന്നേല്‍, ഡിനു കിങ്ങണംചിറ, ജാന്‍സ് വയലിക്കുന്നേല്‍, റെജി ആറാക്കല്‍, കുഞ്ഞുമോന്‍ മാടപ്പാട്ട് , ശ്രീകാന്ത് എസ്. ബാബു, മഹേഷ് ചെത്തിമറ്റം, ഷിജോ ഗോപാലന്‍, ജോസ് ഇടവഴിക്കല്‍, മാത്തുക്കുട്ടി ഞായന്‍കുളം, സണ്ണിക്കുട്ടി അഴംകംപ്രാ, ഗൗതം എന്‍. നായര്‍ തുടങ്ങിയവര്‍  കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ചിനും കളക്‌ട്രേറ്റു പടിക്കല്‍ നടന്ന ധര്‍ണ്ണയ്ക്കും നേതൃത്വം നല്കി.

സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിവിധ ജില്ലകളില്‍ നടന്ന കളക്‌ട്രേറ്റ് മാര്‍ച്ചുകള്‍ക്ക് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ലിജിന്‍ ഇരുപ്പക്കാട്ട് അധ്യക്ഷനായിരുന്നു. പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.

കണ്ണൂരില്‍ ബിനു ഇലവുങ്കലിലെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ പ്രസിഡണ്ട് ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെ.ജെ.ദേവസ്യ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അരുണ്‍ തോമസിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാര്‍ട്ടി ജില്ലാ  പ്രസിഡണ്ട് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു.മലപ്പുറത്ത് എഡ്‌വിന്‍ തോമസിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ജോണി പുല്ലന്താനി ഉദ്ഘാടനം ചെയ്തു. തൃശൂരില്‍ ജിത്തു താഴേക്കാടന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് എം.പി.തോമസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.എറണാകുളത്ത് ജോസി പി.തോമസിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു.

ഇടുക്കിയില്‍ ഷിജോ തടത്തിലിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് ജോസ് പാലത്തിനാല്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ ജേക്കബ് മാമന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് എന്‍.എം.രാജു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് കെ.ജെ.അഖില്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് സഹായദാസ് നാടാര്‍ ഉദ്ഘാടനം ചെയ്തു.

Advertisment