/sathyam/media/post_attachments/pf2loB3SX3c4FRhvxZsL.jpg)
തൃക്കാക്കരയില്‍ എല്‍ഡിഎഫ് നേരിട്ട തോല്‍വിയില്‍ പ്രതികരണവുമായി എം സ്വരാജ്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതം കൂടുകയാണ് ചെയ്തതെന്ന് എം.സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാന്‍ ശ്രമിച്ചത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, ഒരു നിയമസഭാംഗം മരിച്ചാല്‍, അദ്ദേഹത്തിന്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാര്‍ത്ഥിയായി വന്ന അവസരങ്ങളിലെല്ലാം അവര്‍ വിജയിക്കുകയാണ് പതിവ്. അതിനെയാണ് സഹാതാപ തരംഗം എന്ന് പറയുന്നത്. ആ ചരിത്രം തിരുത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്.
പക്ഷേ ഈ തെരഞ്ഞെടുപ്പിലും ആ ഒരു രീതി തന്നെയാണ് തുടരുന്നത്. ഈ വസ്തുത മാറ്റിവച്ച് തെരഞ്ഞെടുപ്പ് സര്‍ക്കാരിനെതിരാണെന്നും സര്‍ക്കാര്‍ പദ്ധിത്തിക്കെതിരായാണെന്ന് വ്യാഖ്യാനിച്ചാല്‍ തെറ്റായ നി?ഗമനങ്ങളിലാകും എത്തുക. 99 സീറ്റും ഇടത് പക്ഷം നേടിയ സമയത്തും തൃക്കാക്കരയില്‍ എല്‍ഡിഎഫഅ പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ലഭിച്ചതിലും കൂടുതല്‍ വോട്ട് ഇത്തവണ കിട്ടി. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ പിന്തുണ കുറഞ്ഞുവെന്ന് പറയാന്‍ സാധിക്കില്ല ,എം സ്വരാജ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us