തുഷാർ ഉൾപ്പെട്ട ചെക്ക് കേസ്; മനസ്സാക്ഷിക്കു നിരക്കാത്ത ഒന്നും ചെയ്തിട്ടില്ലെന്ന്‍ ലുലു ഗ്രൂപ്പ് ചെയർമാന്‍ എം.എ. യൂസഫലി .

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

അജ്മാൻ∙ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെട്ട ചെക്ക് കേസിൽ താൻ മനസ്സാക്ഷിക്കു നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല എന്ന് വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർ മാനുമായ എം.എ. യൂസഫലി. ഞാൻ ഇപ്പോൾ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ പറ്റി എനിക്ക് വ്യക്തമായ ബോധ മുണ്ട്. അത് ഭാവിയിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു. അജ്മാനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ കൂടുതൽ പ്രതികരണ ങ്ങൾ വിഷയത്തിൽ നടത്തുന്നില്ല. സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നും യൂസഫലി പറഞ്ഞു. സത്യാവസ്ഥകൾ അറിഞ്ഞാൽ ഇപ്പോ വിമർശിക്കുന്നവരുടെ തെറ്റിധാരണകൾ മാറുമെന്നും പക്ഷേ, ഇത്തരത്തിലുള്ള ചീത്തപറച്ചിലുകൾ കൊണ്ട് താൻ ചെയ്യുന്ന നല്ല കാര്യങ്ങളിൽ നിന്നും പിന്നോട്ടു പോവില്ലന്നുമാണ് കഴിഞ്ഞ ദിവസവും യൂസഫലി വ്യക്തമാക്കിയത്.

തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ ജാമ്യത്തുക നൽകുക മാത്രമേ താൻ ചെയ്തിട്ടുള്ളൂ എന്നും മറ്റു ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്നു മായി രുന്നു വിഷയത്തിൽ യൂസഫലിയുടെ ആദ്യ പ്രതികരണം.

ഈ  കേസിൽ തുടർന്ന് ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. കേസ് യുഎഇ യിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ് യുഎഇയിൽ നിലനിൽക്കുന്നത്. കേസുകളിൽ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകൾ ഒരു തരത്തിലും സാധ്യമാകില്ല.

ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇയുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകുകയുള്ളുവെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.

ഓഗസ്റ്റ് 20ന് ദുബായിൽ എത്തിയ തുഷാറിനെ ഹോട്ടലിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അജ്മാൻ പൊലീസിന് കൈമാറി. ഒരു ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ച 10 ലക്ഷം ദിർഹവും പാസ്പോർട്ടും സമർപ്പിച്ചാണ് തുഷാർ ജാമ്യത്തിൽ ഇറങ്ങിയത്.

കേരളത്തിൽ നിന്നും തുഷാറിന്റെ പിതാവും എസ്എൻഡിപി യോഗം നേതാവുമായ വെള്ളാപ്പള്ളി നടേശന്റെ അഭ്യർഥന പ്രകാരമാണ് എം.എ. യൂസഫലി വിഷയത്തിൽ ഇടപെട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ.

Advertisment