ഹെലികോപ്റ്റര്‍ അപകടം: എം.എ.യൂസഫലി ശസ്ത്രക്രിയയ്ക്ക് വിധേയനായി

New Update

publive-image

അബുദാബി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിൽ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ ഡോ.ഷവാർബിയുടെ നേതൃത്വത്തിലുള്ള 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘമാണ് ബുർജിൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.

Advertisment

ശസ്ത്രക്രിയ വിജയകരമാണെന്ന് ലുലു അധികൃതർ അറിയിച്ചു. ഞായറാഴ്ചയാണ് യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. അപകടത്തിന് പിന്നാലെ കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ പ്രാഥമിക ചികിൽസക്ക് വിധേയനാക്കി. അടുത്തദിവസം, പ്രത്യേക വിമാനത്തിൽ അദ്ദേഹത്തെ അബൂദബിയിലെത്തിച്ചു. തുടർന്നായിരുന്നു വിദഗ്ധരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയത്.

Advertisment