കുവൈറ്റ് : കുവൈറ്റില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മഡഗാസ്‌കറില്‍ നിന്നുള്ള പ്രതിനിധി സംഘം ചൊവ്വാഴ്ച്ച കുവൈറ്റിലെത്തും. കുവൈറ്റില്‍ ജോലി ചെയ്യുന്ന നിരവധി വനിതാ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ടശേഷം അവരെ തിരികെ നാട്ടിലേക്ക് അയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
/sathyam/media/post_attachments/KvnyYLH4KD2vcmnADYy5.jpg)
മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രി റജോലിനയാണ് ഇക്കാര്യം സംബന്ധിച്ച് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയത്. കുവൈറ്റില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ഗാര്‍ഹിക തൊഴിലാളികളെ തിരികെ മാതൃരാജ്യത്തേയ്ക്ക് എത്തിക്കുന്നതിനായി താന്‍ വിവിധ മന്ത്രാലയ പ്രതിനിധികളെ കുവൈറ്റിലേക്ക് അയച്ചിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഗാര്‍ഹികതൊഴിലാളി പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് കുവൈറ്റ് ഗവണ്‍മെന്റുമായി പ്രതിനിധി സംഘം ചര്‍ച്ച നടത്തും . അതെസമയം പ്രസിഡന്‍ഷ്യല്‍ പ്രതിനിധികള്‍ ഗാര്‍ഹിക തൊഴിലാളികളെ നേരില്‍കണ്ട് സംസാരിക്കും.
സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും കുവൈറ്റില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവരെയും അവര്‍ നേരില്‍ക്കാണും .മഡഗാസ്‌കര്‍ പത്രമായ ലാ ട്രബ്യൂണ്‍ ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.