മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: സോഷ്യൽ ഫോറം.

New Update

ഖത്വീഫ്: ബംഗളൂരുവില്‍ ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം നാബിയ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ബാംഗ്ലൂര്‍ കേസില്‍ പ്രതിചേര്‍ക്ക പ്പെട്ട് വിചാരണ നേരിടുന്ന അദേഹത്തിന്റെ. ആരോഗ്യനില അതീവ ഗുരുതരമാണെന്നു വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ട ഇടപെടല്‍ ഉണ്ടാവാത്തത് ആശങ്കാജനകമാണ്.

സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിദഗ്ധ ചികില്‍സ ഉറപ്പാക്കാൻ തയ്യാറാവണം.
ബ്രാഞ്ച് വൈസ് പ്രസിഡന്റ് ഹനീഫ മാഹി അധ്യക്ഷത വഹിച്ചു. ഫൈസൽ ആലപ്പുഴ, മുസ്തഫ മലപ്പുറം, റഈസ് കടവിൽ സംസാരിച്ചു

Advertisment