ഫിലിം ഡസ്ക്
Updated On
New Update
Advertisment
പ്രേക്ഷക പ്രിയങ്കരനാണ് നടന്‍ മാധവന്‍. ആരാധികമാരുടെ ഉറക്കം കെടുത്തിയ സ്വപ്‌ന നായകനുമായിരുന്നു അദ്ദേഹം. ഇപ്പോള്‍ വൈറലാകുന്നത് താരം ആരാധികയ്ക്ക് നല്‍കിയിരിക്കുന്ന മറുപടിയാണ്.
'പതിനെട്ടുകാരിയായ ഞാന്‍ താങ്കളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ' എന്നായിരുന്നു ആരാധിക ചോദിച്ചത്. ഇതിനു ആദ്യം ഒരു ചിരിയായിരുന്നു മാധവന്‍ നല്‍കിയത്. തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട ഒരാളെ താങ്കള്‍ കണ്ടെത്തുമെന്നായിരുന്നു മാധവന്റെ മറുപടി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച മാധവന്റെ ചിത്രത്തിന് താഴെയായിരുന്നു ആരാധികയുടെ കമന്റ്.