ഷിയോപ്പൂര്‍: വ്യവസായശാലയ്ക്കായി സർക്കാർ ഏറ്റെടുക്കുന്ന ഭൂമിക്ക് അടിസ്ഥാനവിലയുടെ നാലിരട്ടി നഷ്ടപരിഹാരം നല്കണമെന്ന ആവശ്യവുമായി ഗ്രാമീണർ നടത്തിയ പ്രതിഷേധപ്രകടനത്തിനൊടുവിൽ സ്ഥലം എംഎല്‍എ തൻ്റെ ഷർട്ടൂരിക്കളഞ്ഞ് നടുറോഡിൽ ശീർഷാസനം നടത്തിയത് കൗതുക കാഴ്ചയായി.
/sathyam/media/post_attachments/NvO1w4Zn3jR8F1BQB0HB.jpg)
മദ്ധ്യപ്രദേശിലെ ഷിയോപ്പൂർ (Sheopur) ജില്ലാ കലക്‌ടറേറ്റിനു മുന്നിലാണ് ഇന്നലെ ഈ സംഭവം അരങ്ങേറിയത്. കർഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഷിയാപ്പൂർ കോൺഗ്രസ്സ് എംഎല്‍എ ബാബുലാൽ ജൻഡൽ, കളക്ടർ നേരിട്ടുവന്ന് തങ്ങളുടെ പരാതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതി സ്വീകരിക്കാൻ എസ്‌ഡിഎം എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
/sathyam/media/post_attachments/bQ9uGZQl4AWbb0eOIeOI.jpg)
കളക്ടർ എത്താത്തതിൽ പ്രതിഷേധിച്ച് എല്ലാവരും തങ്ങളുടെ മേൽവസ്ത്രം ഊരിയെറിഞ്ഞശേഷം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും കളക്ടർ വരാതിരുന്നപ്പോഴാണ് എംഎല്‍എ ശീർഷാസനം തുടങ്ങിയത്.
ഒടുവിൽ കളക്ടറെത്തിയെങ്കിലും പ്രതിഷേധം ശക്തമായതിനാൽ പരാതി വാങ്ങാതെ മടങ്ങുകയായിരുന്നു. സെപ്റ്റംബർ 8 മുതൽ വ്യാപക പ്രക്ഷോഭം നടത്തുമെന്ന് എംഎല്‍എ പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us