/sathyam/media/post_attachments/tPRSboP021v55iymuadU.jpg)
വടക്കേക്കാട്: വൈലത്തൂർ മഹ്ദനുൽ ഉലൂം മദ്രസ്സയിൽ പുതുതായി ചേർക്കുന്ന വിദ്യാർത്ഥികളുടെ പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു.
സാദിഖ് മുസ്ലിയാരുടെ പ്രാർത്ഥനയോടെ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെ സാനിധ്യത്തിൽ സദർ മുഅല്ലിം അബ്ദുറസാഖ് അശ്റഫി പ്രവേശനോത്ഘാടനം നിർവഹിച്ചു.
സാമൂഹിക പ്രതിബദ്ധത സമൂഹത്തിന്റെ സൃഷ്ഠിക്കായി മത ധാർമീക ബോധമുള്ള സമൂഹം വളർന്നു വരേണ്ടത് അനിവാര്യമാണെന്നും അതിന്റെ ബാലപാഠമാണ് മദ്രസ്സ പഠനമെന്നും അദ്ദേഹം മഹല്ല് നിവാസികൾക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞു.