ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വര്‍ഷം തടവ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 26 വര്‍ഷം തടവ്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 26 വര്‍ഷം കഠിന തടവ് അനുഭവിക്കുന്നതിന് പുറമേ 175000 രൂപ പിഴയും അടയ്ക്കണം.

Advertisment

അതേസമയം മറ്റൊരു പോക്‌സോ കേസില്‍ കണ്ണൂരിലുള്ള മദ്രസാ അധ്യാപകന് 20 വര്‍ഷം തടവ് ലഭിച്ചു. കണ്ണൂര്‍ ചക്കരക്കല്‍ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്‌സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്.

പത്തു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് കണ്ണൂരിലെ മദ്രസാ അധ്യാപകന് ശിക്ഷ ലഭിച്ചത്. വിദ്യാര്‍ഥിയെ മതസ്ഥാപനത്തില്‍ വെച്ച് പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്.

Advertisment