സ്‌നേഹമാണ് ആ മനുഷ്യന്‍റെ വാക്കിലും നോക്കിലും…സത്താറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ നടനും സംവിധായകനുമായ മധുപാല്‍

ഫിലിം ഡസ്ക്
Tuesday, September 17, 2019

അന്തരിച്ച നടന്‍ സത്താറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ നടനും സംവിധായകനുമായ മധുപാല്‍. ഫെയ്​സ്ബുക്കിലൂടെയാണ് മധുപാല്‍ പ്രതികരിച്ചത്.

മധുപാലിന്‍റെ വാക്കുകള്‍ ഇങ്ങനെ

ഒരു കാലമാണ് അവസാനിച്ചത്. സ്‌നേഹമാണ് ആ മനുഷ്യന്‍റെ വാക്കിലും നോക്കിലും. ഒരു പാട് വഴികളിലൂടെ സഞ്ചരിച്ചു പലതും കണ്ടും കേട്ടും ആ യാത്രയ്ക്ക് അന്ത്യമായിരിക്കുന്നു. ഇന്നലെ രാത്രി 22FK വീണ്ടും കണ്ടപ്പോഴും ആലോചിച്ചു. ഇന്ന് രാവിലെ ആ മനുഷ്യന്‍ നിശ്ശബ്ദനായി. പക്ഷേ മരണമില്ലാത്ത ചിത്രങ്ങള്‍ അവശേഷിക്കുന്നുണ്ട്.’

×