മധുരരാജയിലെ മമ്മൂട്ടിയുടെ ഫൈറ്റ് രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു

ഫിലിം ഡസ്ക്
Sunday, April 14, 2019

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫൈറ്റുകളെല്ലാം ഏറെ പ്രശംസ നേടിയിരുന്നു.

ഇപ്പോള്‍ ചിത്രത്തിലെ ഫൈറ്റ് രംഗത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. വായുവില്‍ കറങ്ങി ഗുണ്ടകളെ ഇടിച്ച് തെറിപ്പിക്കുന്ന ഫൈറ്റ് രംഗത്തിന്റെ മേക്കിംങ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികമാരായി എത്തുന്നത് അനുശ്രീയും ഷംന കാസിമുമാണ്.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

×