New Update
മാഹി:തലശ്ശേരി-മാഹി ബൈപാസ് പദ്ധതിയിൽ മാഹി ഒറ്റപ്പെടുന്നു. മാഹി മേഖലയിൽ ദേശീയ പാത അധികൃതർ ഈസ്റ്റ് പള്ളൂരിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച സിഗ്നൽ സംവിധാനം പിൻവലിക്കാനുള്ള നീക്കം മാഹിക്ക് ബൈപാസ് പദ്ധതി വഴി ലഭിക്കേണ്ടുന്ന ഗതാഗത സൗകര്യവും പ്രദേശത്തിൻ്റെ വികസനവും അട്ടിമറിക്കപ്പെടുമെന്ന ആശങ്കയാണ് ഉയരുന്നത് .
Advertisment
കേന്ദ്ര ഭരണ പ്രദേശമെന്ന നിലയിൽ ലഭിക്കേണ്ടുന്ന പരിഗണന ബൈപാസ് ഗതാഗത സൗകര്യത്തിൽ ഇല്ലാതാവുന്നതിന് എതിരെ വിവിധ പാർട്ടികൾ രംഗത്തെത്തി.
കോൺഗ്രസ്, ബിജെപി കക്ഷികൾ എൻഎച്ച് അതോററ്റിക്കെതിരെ സമര രംഗത്ത് വരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈസ്റ്റ് പള്ളുരിൽ സിഗ്നൽ സംവിധാനം ഇല്ലാതായാൽ ബൈപാസ് മാഹിയെ വെട്ടിമുറിച്ച് മാറ്റിയ രണ്ട് പ്രദേശമായി മാഹിയും പള്ളുരും മാറും.
ജനങ്ങൾ പ്രത്യക്ഷ സമരത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലാണ്
-സി.കെ.സി മാഹി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us