New Update
മുംബൈ: ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ നടി രംഗത്ത്. മഹേഷിന്റെ അനന്തിരവന്‍ സുമിത്തിന്റെ ഭാര്യയും നടിയുമായ ലുവിയേന ലോധയാണ് ആരോപണമുന്നയിച്ചത്.
Advertisment
മഹേഷ് ഭട്ട് ബോളിവുഡിലെ ഡോണാണെന്ന് ലുവിയേന പറയുന്നു. ബോളിവുഡ് താരങ്ങള്‍ക്ക് മയക്കുമരുന്നും സ്ത്രീകളെയും എത്തിച്ചുകൊടുക്കുന്നയാളാണ് സുമിത്ത്. ഇത് മഹേഷ് ഭട്ടിനും അറിയാം. താന്‍ വിവാഹമോചനത്തിന് ശ്രമിച്ചതോടെ അവര്‍ തന്നെ ഉപദ്രവിക്കുകയാണെന്നും ലുവിയേന ആരോപിച്ചു.
നിരവധി പേരുടെ ജീവിതം തകര്‍ത്തയാളാണ് മഹേഷ്. അയാളുടെ നിയമത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ ജീവിതം തകരുമെന്നും ലുവിയേന ആരോപിച്ചു.