മലമ്പുഴ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ പ്രഭാകരൻ്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം മഹിള അസോസിയേഷൻ റോഡ് ഷോ നടത്തി

New Update

publive-image

Advertisment

മലമ്പുഴ: മലമ്പുഴ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ പ്രഭാകരൻ്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം മഹിളാ അസോസിയേഷൻ റോഡ് ഷോ നടത്തി.

ശാസ്താ കോളനിയിൽ നിന്നും ആരംഭിച്ച റോഡ് ഷോ അകത്തേത്തറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ടി.സദാശിവൻ ഉദ്ഘാടനം ചെയ്തു. അടുക്കളകളല്ലാം സ്മാർട്ട് അടുക്കളകളാക്കുമെന്നും വീട്ടമ്മമാർ ചെയ്യുന്ന വീട്ടുജോലിക്ക് കൂലി കിട്ടാത്ത സാഹചര്യത്തിൽ അവർക്ക് പ്രത്യേക പെൻഷൻ നൽകുകയാണ് എൽ.ഡി.എഫ് ൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.മലമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ഇന്ദിര രാമചന്ദ്രൻ ,ലോക്കൽ സെക്രട്ടറി പ്രമോദ്, സുൾഫിക്കർ ,ചന്ദ്രൻ ,സതീശൻ എന്നിവർ നേതൃത്വം നൽകി.

Advertisment