ഫിലിം ഡസ്ക്
Updated On
New Update
Advertisment
സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് മജിലി എന്ന ചിത്രത്തിലെ ‘വൺ ബോയ് വൺ ഗേൾ’ എന്ന ഗാനം. തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരദമ്പതികൾ ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് മജിലി. സാമന്തയും നാഗചൈതന്യയും വിവാഹത്തിന് ശേഷം പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കൂടിയാണ് മജിലി.
https://www.youtube.com/watch?time_continue=26&v=DpXy5UwvgFg
ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. വൺ ബോയ് വൺ ഗേൾ എന്ന തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗോപിസുന്ദറാണ് ‘മജിലി’യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.