മുബൈ ഭീകരാക്രമണത്തില്‍ വീരചരമം പ്രാപിച്ച എന്‍.എസ്.ജി കമാന്റര്‍ മേജര്‍ സന്ദീപ് ഉണ്ണിക്യഷ്ണന്റെ ജീവിത കഥ സിനിമയാകുന്നു...മേജര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നായകനാകുന്നത് അദിവി സേഷ്

author-image
ഫിലിം ഡസ്ക്
Updated On
New Update

മുബൈ ഭീകരാക്രമണത്തില്‍ വീരചരമം പ്രാപിച്ച എന്‍.എസ്.ജി കമാന്റര്‍ മേജര്‍ സന്ദീപ് ഉണ്ണിക്യഷ്ണന്റെ ജീവിത കഥ സിനിമയാകുന്നു. ഭീകരരില്‍ നിന്നും 14 ബന്ദികളെ രക്ഷിച്ചതിന് ശേഷമായിരുന്നു സന്ദീപ് ഉണ്ണിക്യഷ്ണന്റെ ധീരചരമം.

Advertisment

സോണി പിക്ചേഴ്സിന്റെ കൂടെ തെലുഗ് താരം മഹേഷ് ബാബുവിന്റെ നിര്‍മ്മാണ കമ്പനിയായ ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മേജര്‍ എന്ന് പേരിട്ട സിനിമയില്‍ അദിവി സേഷാണ് നായകനാകുന്നത്.

'ഗൂഡാചാരി' ഫെയിം സാഷി കിരൺ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സോണി പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ആദ്യ തെലുഗ് ചിത്രം കൂടിയാണ് മേജര്‍. തെലുഗിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന സിനിമ 2020ലാകും തിയേറ്ററിലെത്തുക.

Advertisment