മലപ്പുറം ജില്ലാ അസോസിയേഷന്റെ ഈദ് - ഓണാഘോഷം (ഈണം 2021) ഓൺലൈനായി സംഘടിപ്പിച്ചു. വനിതാവേദി ചെയർപേഴ്സൺ അഡ്വ ജസീന ബഷീർ സ്വാഗതം ആശംസിച്ചു തുടങ്ങിയ ചടങ്ങിൽ MAK പ്രസിഡണ്ട് ശ്രീ വാസുദേവൻ മമ്പാട് അധ്യക്ഷത വഹിച്ചു.
കുവൈറ്റ് ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജ് ഓൺലൈനായി ഉത്ഘാടനം ചെയ്ത ചടങ്ങിൽ മലപ്പുറം ജില്ലാ കളക്ടർ ശ്രീ കെ ഗോപാലകൃഷ്ണൻ, MAK മുഖ്യ രക്ഷാധികാരി ശ്രീ ഷറഫുദ്ദിൻ കണ്ണോത്ത് എന്നിവർ ആശംസകൾ നേർന്നു,
കൃത്യം 3 മണിക്ക് ഉത്ഘാടനം ചെയ്തു ഓൺലൈൻ ആയി ആരംഭിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർമാരായ അഡ്വ ജസീന ബഷീർ , സുനീർ കാളിപ്പാടൻ എന്നിവരുടെ നേതൃത്വത്തിൽ MAK അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
അഡ്വ മുഹമ്മദ് ബഷീർ, അനീഷ് കാരാട്ട് , മുഹമ്മദ് അഷ്‌റഫ് ,ഇസ്മായിൽ കൂനത്തിൽ , ഷാജഹാൻ പാലാറ, ഷബീർ അലി ,ബൈജു ബാലചന്ദ്രൻ ,വിനോദ് നാരായണൻ,മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും , അവതാരകയായി MAKids പ്രസിഡൻറ് കൂടിയായ പവിത്ര പ്രകാശും പരിപാടികൾ നിയന്ത്രിച്ചു. അനസ് തയ്യിൽ നന്ദി രേഖപ്പെടുത്തിയ ചടങ്ങു രാത്രി പത്തു മണിയോടുകൂടി സമാപിച്ചു.