കേന്ദ്ര ബജറ്റ് പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്: സോഷ്യൽ ഫോറം

New Update

ദമ്മാം: കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റ് പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നതും, അവർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ ഒന്നും തന്നെ ഇല്ലാത്തതാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-imageഇന്ത്യൻ സോഷ്യൽ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി.

പുതിയ ബജറ്റിൽ 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ താമസിക്കുന്ന പ്രവാസികൾക്ക് ആദായനികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദേശം പ്രവാസികളെ നിരാശരാക്കിയിരിക്കുകയാണു. രണ്ടോ മൂന്നോ വർഷത്തെ കഠിനാധ്വാനത്തിനു ശേഷം കുടുംബത്തോടൊപ്പം കുറച്ചുനാൾ നാട്ടിൽ തങ്ങുന്നവരാണു ഗൾഫ് പ്രവാസികളിൽ ഏറെയും. അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഈ ബജറ്റ് പ്രഖ്യാപനം വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയുള്ളതും ഇത് പിൻവലിക്കണമെന്നും സോഷ്യൽ ഫോറം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ മേപ്പയൂർ അധ്യക്ഷത വഹിച്ചു. ശറഫുദ്ധീൻ എടപ്പാൾ, ഷാൻ ആലപ്പുഴ സംസാരിച്ചു.

Advertisment