ഇന്ദ്രന്‍സ് ചിത്രം ‘മക്കന’യിലെ ‘രാവിന്‍ നീല മിഴിയിൽ’ വീഡിയോ ഗാനം പുറത്തിറങ്ങി

ഫിലിം ഡസ്ക്
Sunday, August 18, 2019

ഇന്ദ്രന്‍സ് മുഖ്യ കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് മക്കന. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

‘രാവിന്‍ നീല മിഴി’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ശിവദാസ് തത്തമ്ബുള്ളി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അര്‍ഷിദ് ശ്രീധര്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് മണികണ്ടന്‍ അയ്യപ്പ ആണ്.

റഹീം ഖാദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സജിതാമഠത്തില്‍, സന്തോഷ് കീഴാറ്റൂര്‍, ചേലമറ്റം ഖാദര്‍, പ്രവീണ്‍ വിശ്വനാഥ്, മീനാക്ഷി, തെസ്‌നിഖാന്‍, കുളപ്പുള്ളി ലീല ,സരിത ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

×