മാക്കോ കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, November 8, 2019

കുവൈത്ത് സിറ്റി : മലയാളി അസോസിയേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ( മാക്കോ ) കുവൈത്ത് ഓണാഘോഷം ” ചിങ്ങോത്സവം – 2019 ” സംഘടിപ്പിച്ചു . അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഘോഷയാത്രയോടുകൂടി ആരംഭിച്ച സാംസ്ക്കാരിക സമ്മേളനം ലോക കേരള സഭ അംഗം ബാബു ഫ്രാൻസിസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു .

മാക്കോ വൈസ് പ്രസിഡൻറ് ഷാജഹാൻ പട്ടാഴി അധ്യക്ഷത വഹിച്ചു . കുവൈത്തിലെ പ്രമുഖ സംഘടന ഭാരവാഹികളായ സക്കീർ പുത്തൻപാലത്ത് , സലീംരാജ് , പി.എം.നായർ , പി.ജി.ബിനു , അനിൽ ആനന്ദ് , ജി.എസ്. പിള്ള , പി.സ്.ബാനർജി , മാക്കോ ട്രഷറർ സുഗതൻ , മാക്കോ വനിതാവേദി പ്രസിഡൻറ് അജിത നായർ എന്നിവർ സംസാരിച്ചു .

തുടർന്ന് മാക്കോ അംഗങ്ങളുടെ വിവിധയിനം കലാപരിപാടികളും പി.എസ്. ബാനർജിയും പൊലിക കുവൈത്തും ചേർന്ന് അവതരിപ്പിച്ച നാടൻപാട്ടും ശ്രദ്ധയമായി .

വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു . മാക്കോ ചെയർപേഴ്സൻ സുജാത ഹരിദാസ് സ്വാഗതവും മാക്കോ ജോയൻറ് സെക്രട്ടറി രാജേന്ദ്രൻ നന്ദിയും പറഞ്ഞു .

×