മാല അഡിഗ-അമേരിക്കന്‍ പ്രഥമ വനിതയുടെ പോളിസി ഡയറക്ടര്‍

New Update

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജ മാല അഡിഗയെ ജോ ബൈഡന്‍ നിയമിച്ചു. . ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡണ്ട് കമല ഹാരിസിന് പുറമെ വീണ്ടും മറ്റൊരു യുവതി കൂടെ അധികാരത്തില്‍ പ്രവേശിച്ചു.

Advertisment

publive-image

പ്രചരണ സന്ദര്‍ഭത്തില്‍ ജോ ബൈഡന്റെ ഉപദേഷ്ടാവായും കമലയുടെയും ബൈഡന്റെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഉപദേഷ്ടാവായും മാല അഡിഗ പ്രവര്‍ത്തിച്ചിരുന്നു ഇതോടെ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ മറ്റൊരു വ്യക്തികൂടെയായി.

ഒബാമയുടെ കാലഘട്ടത്തിൽ വിദ്യാഭ്യാസ-സാമശ്കാരിക വകുപ്പില്‍ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും സെക്രട്ടറി ഓപ് സ്റ്റേറ്റ്‌സ് ഓഫീസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയായും ദേശീയ സുരക്ഷാ വിഭാഗത്തില്‍ ഡയറക്ടറായും മാല അഡിഗ അഭിമാനാർഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചി രുന്നു. അഭിഭാഷക കൂടിയായ മാല അഡിഗ ഓബാമയുടെ ഭരണ നിര്‍വഹണത്തില്‍ അസോസിയേറ്റ് അഞോര്‍ണിയുടെ അഭിഭാഷകയാണ് പ്രവര്‍ത്തിച്ചിരുന്നു

ചിക്കാഗോയിലെ നിയമസ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്നതിനിടെ 2008 ലാണ് ഓബാമയുടെ തിരഞ്ഞെടുപ്പ ്പ്രാചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്. ഇല്ലിനയോഡ് സ്വദേശിയായ മല യൂണിവേഴ്‌സിറ്റി ഓഫ് മിന്നസോട്ട, ഗ്രിന്നല്‍ കോളേജ്, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ ലോ സ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്നും ബിരുദവും നേടിയിട്ടുണ്ട്.

ഇന്ത്യ കർണാടക സംസ്ഥാനത്തെ ഉദ്‌പുരി ജില്ലയിലെ കുന്ദാപുർ പട്ടണത്തിൽ നിന്നുള്ള വാസ്ക്കുലാർ സർജൻ ഡോ രമേശ് അഡിഗ യുടെയും വെല്ലൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായിരുന്ന ജയാ അഡിഗയുടെയും മകളാണ് മാല . ഇരുപത്തിയഞ്ചു വയസിലാണ് രമേശ് അമേരിക്കയിൽ എത്തുന്നത് .

MALAALIGA
Advertisment