മലബാർ ഡെവലപ്മെൻറ് ഫോറം അഷ്റഫ് വടക്കേവിളക്ക് യാത്രയയപ്പ് നൽകി 

author-image
admin
New Update
publive-image
നാല് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോവുന്ന റിയാദിലെ മുഖ്യധാരാസംഘടനകളുടെ പൊതുവേദിയായ എൻ ആർ കെ ഫോറം ചെയർമാൻ അഷറഫ് വടക്കേവിളയ്ക്ക് മലബാർ ഡെവലപ്പ്മെൻറ് ഫോറം റിയാദ് ചാപ്റ്റർ  മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് യാത്രയയപ്പ് നടത്തി.
Advertisment
പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടിയുടെ അദ്ധ്യക്ഷതയിൽ  യോഗം മൈമൂനാ അബ്ബാസ് ( റിയാദ് ഇന്ത്യൻ എംബസി സ്കൂൾ അഡ്മിൻസ്ട്രറ്റർ) ഉൽഘാടനം ചെയ്തു.മുനീബ് പാഴൂർ,അബ്ബാസ് കോഴിക്കോട്ട്,മജീദ് പൂളക്കാടി,അബ്ബാസ് അലി ഇരിങ്ങല്ലൂർ,നിയാസ് ഒമേഗ,റഷീദ് നിലമ്പൂർ,എന്നിവർ സംസാരിച്ചു. എം ഡി എഫ്ൻറെ ഉപഹാരം മൈമൂനാ അബ്ബാസ് അഷ്റഫ് വടക്കേവിളക്ക് നൽകി ജനറൽ സെക്രട്ടറി ഒമർ ഷെറീഫ് സ്വാഗതവും ജീവകാരുണ്യ കൺവീനർ അസ്ലം പാലത്ത് നന്ദിയും പറഞ്ഞു.
Advertisment