ഫിലിം ഡസ്ക്
Updated On
New Update
പാപ്പരാസികൾക്ക് എന്നും പ്രിയപ്പെട്ടവളാണ് നടി മലൈക അറോറ. ബോളിവുഡ് താരം അര്‍ജുന്‍ കപൂറുമായി താരം പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുമുണ്ട്.എന്നാൽ ആ അഭ്യൂഹങ്ങളൊക്കെ തൽക്കാലം അവിടെ നിൽക്കട്ടെ ഇപ്പോഴത്തെ ചർച്ചാ വിഷയം മുൻ ഭർത്താവായ അര്‍ബാസ് ഖാനാണ്.
Advertisment
തന്റെ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാന്‍ ഇപ്പോഴും കുടുംബത്തിലെ അംഗമാണെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് മലൈക അറോറ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ ഒരു അംഗമാണ്.
എല്ലാത്തിനും ഉപരി എന്റെ മകന്റെ അച്ഛനാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2016ല്‍ ആണ് അര്‍ബാസ് ഖാനും മലൈകയും വിവാഹമോചിതരാകുന്നത്. ഇവര്‍ക്ക് 14 വയസുള്ള ഒരു മകനുണ്ട്. ഇപ്പോള്‍ ഇറ്റാലിയന്‍ മോഡല്‍ ജോര്‍ജിയ അഡ്രിയാനിയുമായി പ്രണയത്തിലാണ് അര്‍ബാസ്.