ഇന്ധന വില വര്‍ധന: മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാളവണ്ടി വലിച്ച് പ്രതിക്ഷേധിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പുതുപ്പരിയാരം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാളവണ്ടി പ്രതിഷേധം നടത്തി. താണാവ് ജങ്ങ്ഷനിൽ നിന്നും ആരംഭിച്ച ജാഥ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജങ്ങ്ഷനിൽ സമാപിച്ചു.

സമാപന സമ്മേളനത്തിൽ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എം.വി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം യു ഡി എഫ്‌ ചെയർമാൻ കെ.കോയക്കുട്ടി, കെ.കെ.സുദേവൻ, റജി നെൽസൺ, എം.ജി.സുരേഷ് കുമാർ, കാജാ മൊയ്തീൻ, എം.എൻ.സ്വാമിനാഥൻ, പി.കെ.വാസു, ഷിജു, ബഷീർ, എന്നിവർ പ്രസംഗിച്ചു.

palakkad news
Advertisment