ലോക്ക് ഡൗൺ കഴിഞ്ഞെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കാൻ മലമ്പുഴ ഉദ്യാനം അണിഞ്ഞൊരുങ്ങുന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: വിനോദ സഞ്ചാരികളുടെ ആളനക്കമില്ലെങ്കിലും അണിഞ്ഞൊരുങ്ങുകയാണ് മലമ്പുഴ. ഓണത്തെ ആനന്ദലഹരിയിലാക്കാനാണ് ഉദ്യാനത്തിൽ സൗന്ദര്യത്തിൻ്റെ വേരുപിടിപ്പിക്കുന്നത്.

ലോക്ക് ഡൗൺ മലമ്പുഴ ഡാമിനും ഉദ്യാനത്തിനും ഒറ്റപ്പെടലിൻ്റെ ദിനങ്ങളാണ്. രോഗവ്യാപനത്തിൻ്റെ പേരിൽ പ്രവേശനം വിലക്കിയതോടെയാണ് കേരളത്തിലെ അറിയപ്പെടുന്ന ഉദ്യാനമായ മലമ്പുഴ പൂർണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞത്.

മലമ്പുഴയിൽ ആളനക്കം നിലച്ചതോടെ സഞ്ചാരികളെ ആശ്രയിച്ച് മാത്രം തെരുവുകച്ചവടം നടത്തിയ നിരവധി പേരാണ് വഴിയാധാരമായത്. ടാക്സി മേഖലയിൽ തൊഴിലെടുത്തവരും കഷ്ടതയുടെ ചൂളയിലാണ്.

സർവ്വതും നിശ്ചലമായെങ്കിലും ഉദ്യാനപാലകർ തിരക്കിലാണ്.പുതിയ ചെടികൾ വെച്ചുപിടിപ്പിക്കലും കേടുവന്നവ പറിച്ചു മാറ്റിയും നിലം ഒരുക്കി വളമിട്ടും പണിതിരക്കിലാണ് അവർ.

publive-image

അധികം വൈകാതെ ലോക്ക് ഡൗൺ വിട പറയുമെന്ന പ്രതീക്ഷയിൽ ഉദ്യാന നവീകരണം നടത്തുകയാണ് ഉദ്യാനപാലകർ. വിവിധ വർണ്ണങ്ങളുള്ള നൂറുകണക്കിന് പൂച്ചെടികളാണ് പുതിയതായി നട്ടുപിടിപ്പിക്കുന്നത്.

ഉദ്യാനത്തിനകത്തെ ചെറു ജലാശയങ്ങളും നവീകരിക്കുന്നുണ്ട്. വർണ്ണ വിസ്മയം തീർക്കുന്ന വൈദ്യുതാലങ്കാരങ്ങളിലും നൂതന വിദ്യകൾ കോർത്തിണക്കുന്നുണ്ട്. എല്ലാം ഓണത്തെ വരവേൽക്കാനാണ്. ഓണം പ്രതീക്ഷയാണ് മനുഷ്യരുടെ മാത്രമല്ല ഉദ്യാനസുന്ദരിയുടെയും...

palakkad news
Advertisment