മലങ്കര മാർത്തൊമ്മാ സുറിയാനി സഭയുടെ യുകെ-യൂറോപ്പ് സോണിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കണ്‍വന്‍ഷന്‍ ആഗസ്റ്റ് 28 മുതല്‍ 30 വരെ

New Update

publive-image

യുകെ:മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ യുകെ-യൂറോപ്പ് സോണിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സോണല്‍ കണ്‍വന്‍ഷന്‍ ആഗസ്റ്റ് മാസം 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്.

Advertisment

ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്കോപ്പ 28-ാം തീയതി വെള്ളിയാഴ്ച  വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യുകയും അന്നേദിവസം റവ. എ റ്റി സക്കറിയ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും.

29-ാം തീയതി ശനിയാഴ്ച വൈകിട്ട് 6.30നുള്ള സമ്മേളനത്തില്‍ റവ. ഡോ. ഷാം പി തോമസ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. ഞായറാഴ്ച രാവിലെ 9.30ന് നടക്കുന്ന ആരാധനയില്‍ സോണിലുള്ള എല്ലാ ഇടവക ജനങ്ങളും പങ്കുചേരുന്നതും ഡോ. ഐസക് മാര്‍ ഫീലക്സിനോസ് തിരുമേനിയും, റവ. എ റ്റി സക്കറിയായും ആരാധനയ്ക്കും സന്ദേശത്തിനും നേതൃത്വം നല്‍കും. കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് വെരി റവ. പി റ്റി തോമസ്, പിഎം മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സോണ്‍ കൗണ്‍സില്‍ നേതൃത്വം നല്‍കുന്നു. മീറ്റിങ്ങുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടുന്നതാണ്. മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ 02076608149 എന്ന നമ്പറില്‍ 1631812968 എന്‍റര്‍ ചെയ്യുക.

convention
Advertisment