മലപ്പുറത്ത് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

New Update

മലപ്പുറം: കേരള മേര്യേജ് ബ്യൂറോ & ഏജന്റ്സ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറോണ കെടുതി അനുഭവിക്കുന്ന സംഘടനയിലെ75 കുടുംബങ്ങൾക്ക് ഭക്ഷൃധാന്യ കിറ്റ് വിതരണം ചെയ്തു.

Advertisment

publive-image

കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഹറാബി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംഘടന സംസ്ഥാന പ്രസിഡന്റ് മൊയ്തീൻ ഹാജി മോങ്ങം അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് നാസർ വളാഞ്ചേരി ,കോട്ടപ്പടി മേഖല പ്രസിഡന്റ് മൊയ്തീൻ പള്ളിപ്പുറം, മേഖല സെക്രട്ടറി അബ്ദുറഹ്മാൻ കോഡൂർ, ജോ.. സെക്രട്ടറി ശ്രീനിവാസൻ അമ്പാടി, അബ്ദൾ ഖാദർ മൗലവി തുടങ്ങിയവർ പങ്കെടുത്തു.

Advertisment