New Update
മേലാറ്റൂർ: സർഗാത്മക പ്രവർത്തനങ്ങളിൽ ആണ് കുട്ടികളുടെ ഭാവി ഒളിഞ്ഞിരിക്കുന്നതെന്നു സാഹിത്യകാരൻ ശരത് ബാബു തച്ചമ്പാറ അഭിപ്രായപെട്ടു. സാഹിത്യകൃതികളുടെ വായനയിലൂടെ പുതിയ ലോകത്തെ കാണാനും അറിയാനും അത് വഴി പഠനം എളുപ്പമാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Advertisment
അലനല്ലൂർ കാര ജിഎൽപി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു കുട്ടികളുമായി സംവദിക്കുകയായിരുന്നു ബാലസാഹിത്യകാരൻ കൂടിയായ ശരത് ബാബു തച്ചമ്പാറ.
പിടിഎ പ്രസിഡന്റ് വിജയൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ മുഹമ്മദലി, അബ്ദുൽ സലാം എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സാലി കുട്ടി ടീച്ചർ സ്വാഗതവും മായ ടീച്ചർ നന്ദിയും പറഞ്ഞു.