പോക്സോ കേസ്; അറസ്റ്റിലായ മുന്‍ അധ്യാപകന്‍ കെ വി ശശികുമാറിനെ റിമാന്‍ഡ് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image
മലപ്പുറം : പോക്സോ കേസില്‍ വീണ്ടും അറസ്റ്റിലായ മലപ്പുറത്തെ മുന്‍ അധ്യാപകന്‍ കെ വി ശശികുമാര്‍ റിമാന്‍ഡില്‍. ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു പോക്സോ കേസില്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ കൂടിയായ ശശികുമാര്‍ പിടിയിലായത്. മൂന്ന് പോക്സോ ഉള്‍പ്പെടെ പത്തു കേസുകളാണ് നിലവിലുള്ളത്.

Advertisment

പൂര്‍വവിദ്യാര്‍ഥിനിയുടെ പരാതിയിലാണ് ശശികുമാറിനെതിരെ വീണ്ടും പോക്സോ കേസ് മലപ്പുറം വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 2012-13 കാലയളവിലാണ് കേസിനാസ്‍പദമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം പൂര്‍വ വിദ്യാര്‍ത്ഥിനി സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. അടുത്ത ദിവസം തന്നെ  ജാമ്യത്തിന് ശ്രമിക്കുമെന്ന് ശശികുമാറിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു. നേരത്തെ രജ്സിസ്റ്റര്‍ ചെയ്ത രണ്ട് പോക്സോ കേസുകളില്‍ ജാമ്യം ലഭിച്ച് ശശികുമാര്‍ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്.

പോക്സോ കേസുകള്‍ക്ക് പുറമേ പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ മറ്റു വകുപ്പുകള്‍ പ്രകാരമുള്ള ഏഴ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലെല്ലാം അധ്യാപകന്‍ ജാമ്യം നേടിയിരുന്നു. അന്വേഷണത്തിലെ പഴുതുകളാണ് ശശികുമാറിന് ജാമ്യം ലഭിക്കുന്നതിന് ഇടയാക്കിയതെന്ന ആരേപണവുമായി സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തിയിരുന്നു. പൂര്‍വ വിദ്യാര്‍ത്ഥിനി കൂട്ടായ്മ നല്‍കിയ മാസ് പെറ്റീഷനില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

Advertisment