മൂന്നാറിലേക്ക് കെഎസ്ആർടിസിക്ക് പകരം സ്വകാര്യ ബസ് ; യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കെഎസ്ആർടിസി ബസ് നൽകി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം : കെഎസ്ആർടിസിയുടെ പേരിൽ നടത്തുന്ന ഉല്ലാസ യാത്രക്ക് പ്രൈവറ്റ് ബസ് എത്തിച്ചതിനെ തുടർന്ന് പ്രതിഷേധം. യാത്രക്കെത്തിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കെ എസ് ആർ ടി സിയിലെ യാത്രക്ക് ആയാണ് ബുക്ക് ചെയ്തതെന്നും സ്വകാര്യ ബസിലെ യാത്രക്ക് തയാറല്ലെന്നും യാത്രക്കാർ നിലപാട് എടുത്തതോടെ അധികൃതർ പിന്നീട് കെ എസ് ആർ ടി സി ബസ് തന്നെ അനുവദിക്കുകയായിരുന്നു.

Advertisment

1000 രൂപയായിരുന്നു ചാർജ് ആയി ഈടാക്കിയത്. കെ എസ് ആർ ടി സി അധികൃർ കെ എസ് ആർ ടി സി ബസിന് പകരം എത്തിച്ച സ്വകാര്യ ബസില്ർ യാതൊരു വിധ സൌകര്യങ്ങളും ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. തുടർന്ന് യാത്രക്കാർ പ്രതിഷേധം തുടങ്ങിയതോടെ കെ എസ് ആർ ടി സി അധികൃതർ ബസ് അനുവദിക്കുകയായിരുന്നു. ഇന്ന് യാത്ര തിരിക്കുന്ന ബസ് നാളെയോടെ മൂന്നാറിലെത്തും

Advertisment