വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image
മലപ്പുറം : ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച തലക്കടത്തൂര്‍ സ്വദേശി കുന്നത്ത് പറമ്പില്‍ മുസ്തഫ(59)യെ തിരൂര്‍ പൊലീസ് പിടികൂടി. തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ലഹരി ഉത്പന്നങ്ങളായ ഹാന്‍സ്, കഞ്ചാവ് ബീഡി എന്നിവ കുട്ടികള്‍ക്ക് നല്‍കി സൗഹൃദമുണ്ടാക്കുകയാണ് പ്രതിയുടെ രീതി. പിന്നീട് ഇവ തേടി സമീപിക്കുമ്പോഴാണ് പീഡനത്തിനിരയാക്കിയിട്ടുള്ളത്.

Advertisment

വീട്ടുകാര്‍ കുട്ടികളില്‍ നിന്ന് ഹാന്‍സും ബീഡിയും കണ്ടെടുത്തതോടെയാണ് വിവരങ്ങളറിഞ്ഞ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ ജിജോയുടെ നേതൃത്വത്തില്‍ എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ ഉണ്ണിക്കുട്ടന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisment