ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
Advertisment
മലപ്പുറം : നടുറോഡില്‍ നിന്ന് മദ്യപിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിയെ പിടികൂടി കരുവാരക്കുണ്ട് പൊലീസ്. കരുവാരക്കുണ്ട് സ്വദേശി സാജു (41)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്. ചൊവ്വാഴ്ച ഉച്ചക്കാണ് സാജു കരുവാരക്കുണ്ട് ചിറക്കലില്‍ നടുറോഡില്‍ വെച്ച് മദ്യപിച്ചത്.
ഈ ദൃശ്യം ആരോ മൊബൈലില്‍ പകര്‍ത്തി ബുധനാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ദൃശ്യം കാട്ടുതീ പോലെ പടര്‍ന്നതോടെ ബുധനാഴ്ച ഉച്ചക്ക് തന്നെ പൊലീസെത്തി ഇയാളെ പിടികൂടി. എന്തിനാണ് പൊലീസ് പിടികൂടിയതെന്ന് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സാജു അറിയുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.