New Update
മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീമിന് കൊവിഡ് സ്ഥിരീകരിച്ചു. ഗണ്‍മാന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നതിനാല്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
Advertisment
കരിപ്പൂര്‍ വിമാന അപകടത്തില്‍ ഇദ്ദേഹമായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
എസ്പി ഓഫീസിലെ ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു കളക്ടര്‍ കെ. ഗോപാലകൃഷ്ണനും ക്വാറന്റൈനിലാണ്.